May 3, 2026

കലാമാമാങ്കത്തിന് തിരി തെളിഞ്ഞു

0
IMG_20251112_210746
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്:നവംബർ12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ,സെൻ്റ് മേരിസ് യു പി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന വൈത്തിരി ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാബു ടി പതാക ഉയർത്തി. ജോബി മാനുവൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡൻറ് ഡെൻസി ജോൺ അധ്യക്ഷത വഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി ബി(KAS)മുഖ്യപ്രഭാഷണം നടത്തി.പിന്നണി ഗായിക കുമാരി ശ്രുതി കെ സി മുഖ്യാതിഥി ആയിരുന്നു.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബാബു ടി,സുനിൽകുമാർ,ഉമേഷ് പി ,പയസ് മാത്യു,ഇമ്മാനുവൽ ഒ സി ,സജി ജോൺ,ദിവ്യ പ്രദീഷ്, ഷബാന അബ്ബാസ്,അനിൽകുമാർ ജില്ലാ പ്രോഗ്രാം ഓഫീസർ,വിൽസൺ തോമസ് വിദ്യാ കിരൺ ജില്ലാ കോഡിനേറ്റർ തുടങ്ങിയവർ ആശംസ അറിയിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ മമ്മുട്ടി മാസ്റ്റർ ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *