May 3, 2026

വാഹനത്തിന് വഴിയില്ല; ഉന്നതിയിലെ രോഗിയെ കൊണ്ടുപോയത് ഉന്തുവണ്ടിയില്‍

0
site-psd-518
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ന്മ ആദിവാസി ക്ഷേമത്തിനായി കോടികള്‍ ചെലവിടുന്ന നാട്ടില്‍ അവശനിലയിലായ രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആശ്രയം ഉന്തുവണ്ടി. പട്ടികവര്‍ഗ വകുപ്പ് മന്ത്രിയുടെ സ്വന്തം പഞ്ചായത്തായ തിരുനെല്ലിയിലാണ് സംഭവം. പനവല്ലി മാപ്പിളക്കൊല്ലി ഉന്നതിയിലെ രോഗിയായ ഉണ്ണിക്കൃഷ്ണനെയാണ് (67)നിര്‍മാണ സാമഗ്രികള്‍ കടത്താന്‍ ഉപയോഗിക്കുന്ന അന്‍ബാനയില്‍ ഇരുത്തി വലിച്ചുകൊണ്ട് ചികിത്സയ്ക്കായി കൊണ്ടുപോയത്. ഉണ്ണിക്കൃഷ്ണനെ അര്‍ബാനയില്‍ ഇരുത്തി 3 പേര്‍ ചേര്‍ന്ന് വലിച്ചും തള്ളിയും 300 മീറ്ററോളം കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രൂപീകരിച്ച അന്ന് മുതല്‍ സിപിഎം മാത്രം ഭരണം നടത്തുന്ന തിരുനെല്ലി പഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട രോഗിയെ ചികിത്സയ്ക്കായി ഇത്തരത്തില്‍ കൊണ്ടുപോകേണ്ടി വന്നതില്‍ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. 2 വര്‍ഷം മുന്‍പ് സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് കിടപ്പിലായ ഉണ്ണിക്കൃഷ്ണന് തൃശ്ശിലേരിയിലെ പാരമ്പര്യ വൈദ്യന്റെ ചികിത്സയാണ് നല്‍കി വരുന്നത്.കാല്‍നട യാത്രയ്ക്ക് പോലും വീതിയില്ലാത്ത വഴിയിലൂടെ കസേരയിലിരുത്തി ചുമന്ന് കൊണ്ട് പോകാന്‍ പോലും കഴിയാത്തതിനാലാണ് അര്‍ബാന ഉപയോഗിക്കേണ്ടി വന്നത്. വലിച്ചും തള്ളിയും ഉന്തിയും റോഡില്‍ എത്തിച്ച ശേഷം വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയാണ് പതിവ്.തലമുറകളായി ഇവിടെ താമസിക്കുന്ന 5 കുടുംബങ്ങളാണ് മലയടിവാരത്തെ ഈ ഉന്നതിയില്‍ ഉള്ളത്. ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും തുച്ഛമായ നഷ്ടപരിഹാരം മാത്രമായതിനാല്‍ മാറിത്താമസിക്കാന്‍ ഇവര്‍ തയാറായില്ല. പൊതുവഴി നിര്‍മിക്കാനുള്ള സ്ഥലം ഇല്ലാത്തതും വന്യമൃഗ ശല്യവും പരിഗണിച്ചാണ് ഇവരോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *