May 2, 2026

ദുരന്ത ബാധിതരുടെ പിച്ചച്ചട്ടി പോലും കൊള്ളയടിക്കുന്നു

0
site-psd-519
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതരായ തോട്ടം തൊഴിലാളികളുടെ പിച്ചച്ചട്ടി പോലും കൊള്ളയടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഐഎന്‍ടിയുസി വയനാട് ജില്ലാ പ്രസിഡന്റ് പി പി ആലി.സിഐടിയു അടക്കമുള്ള ഭരണാനുകൂല സംഘടനകള്‍ വിഷയത്തില്‍ പ്രതികരിക്കാത്തത് അപലപനീയമാണ്. ഉത്തരവ് പിന്‍വലിക്കണമെന്നും ബോര്‍ഡ് തീരുമാനിച്ച സഹായധനം പൂര്‍ണമായും നല്‍കുന്നതിനുള്ള ഉത്തരവ് ഇറക്കണമെന്നും അല്ലാത്തപക്ഷം ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളി കുടുംബങ്ങളെയും ബഹുജനങ്ങളെയും സംഘടിപ്പിച്ച് വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവന്‍ നഷ്ടപ്പെട്ടവരും കാണാതായവരുമായ 41 തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ ധനസഹായം വെട്ടിക്കുറച്ച് അമ്പതിനായിരം ആക്കി മാറ്റാനുള്ള ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ല. 15 മാസങ്ങള്‍ക്ക് മുമ്പ് നടന്ന മുണ്ടക്കൈ ദുരന്തത്തില്‍ ബോര്‍ഡ് അംഗങ്ങളായ 20 പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ മരിക്കുകയും 21 പേരെ കാണാതാവുകയും ചെയ്തിരുന്നു. അവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സഹായധനമായി നല്‍കുമെന്നും ആയത് ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്ന് നല്‍കാമെന്നും വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ക്ഷേമനിധി ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേമനിധി ബോര്‍ഡ് നല്‍കിയ ശുപാര്‍ശയിന്മേലാണ് ധനസഹായത്തുക പകുതിയാക്കി നല്‍കാമെന്നുള്ള ഉത്തരവ് വന്നിരിക്കുന്നതെന്നും ഇത് പ്രതിഷേധാര്‍ഹം ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള ഉത്തരവുകള്‍ ഇറക്കുന്നത് തന്നെ നിയമവിരുദ്ധമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *