April 25, 2026

ഒപ്പം പദ്ധതി: അടുക്കളത്തോട്ടം പദ്ധതിക്ക്‌ തുടക്കം 

0
IMG_20251203_092522
By ന്യൂസ് വയനാട് ബ്യൂറോ

പൂക്കോട്:കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സംരഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള ‘ഒപ്പം’ ആദിവാസി ഉപജീവന പദ്ധതിയുടെ ഭാഗമായി വെള്ളപ്പൻകണ്ടിയിൽ ‘വീട്ടിൽ ഒരു അടുക്കളത്തോട്ടം’ പദ്ധതിക്ക് തുടക്കം കുറിച്ചു. നിലം ഒരുക്കുന്നതിനായി പുല്ലുവെട്ട് യന്ത്രത്തിനുള്ള സഹായം, വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി ജൈവ – പ്ലാസ്റ്റിക് വല വേലി നിർമാണം , ജൈവവള നിർമാണം, തുടർ പരിശീലനവും പിന്തുണയും എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. ആട് വളർത്തലിനുള്ള പിന്തുണയ്ക്കായി തീറ്റവിതരണവും നടത്തി. കുറുക്കൻ മൂപ്പൻ , കല്യാണി, ജിനു, യൂണിവേഴ്സിറ്റി റിസർച് അസിസ്റ്റൻ്റ് ജിപ്സ ജഗദീഷ്, ഷിഹാബ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *