May 15, 2026

മുന്നണികളുടെ അഭിമാന പ്രശ്നം;പോരാട്ടത്തിന് ചൂടേറി

0
IMG-20251204-WA0033
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപറ്റ: യു.ഡി.എഫ് ,എൽ.ഡി.എഫ് മുന്നണികളുടെ അഭിമാനപ്രശ്നമാണ് വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള വിജയം. കഴിഞ്ഞ തവണ തുല്യ സീറ്റുകൾ നേടി നറുക്കെടുപ്പിലൂടെ ലഭിച്ച

ഭരണംനിലനിർത്താൻ യു ഡി എഫ് കഠിന പ്രയത്നമാണ് നടത്തുന്നത്.സംസ്ഥാന ഭരണത്തിൻ്റെ മികവിൻ്റെ പ്രതിഫലനത്തിന് ഇടത് മുന്നണിക്ക് ജയിച്ചേ തീരൂ എന്ന ലക്ഷ്യത്തിലേക്കാണ് എൽഡിഎഫ് പ്രവർത്തനം.

സംസ്ഥാന സർക്കാറിൻ്റെ ഭരണമികവിന്റെ പ്രതിഫലനമായി തദ്ദേശതെരഞ്ഞെടുപ്പ് ഫലം മാറ ണമെങ്കിൽ സംസ്ഥാന തലത്തി ൽ എത്ര ജില്ല പഞ്ചായത്തുകൾ ഇടതുപക്ഷത്തോടൊപ്പം നിന്നു വെന്ന് തെളിയിക്കണം. വയനാ ട് ജില്ല പഞ്ചായത്ത് ഭരണം പിടിക്കുക എന്നത് അതുകൊണ്ട് തന്നെ ഇടതുമുന്നണിക്ക് പ്രധാനമാണ്. വിജയിക്കാൻ അടവുകൾ രാഷ്ട്രീയപയറ്റിയാണ് എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇറക്കിയിരിക്കുന്നത്.

യു.ഡി.എ

ഫിലെ വിമതർക്ക് കൂടി ഇടംനൽകുന്ന വിധത്തി ൽ തോമാട്ടുചാൽ, മുള്ളൻകൊല്ലി ഡിവിഷനുക ൾ ഒഴിച്ചിട്ടായിരുന്നു ഇടതുമുന്നണി തങ്ങളുടെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. തോമാട്ടുചാ ൽ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ വിമതനായി പത്രി ക നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. എന്നാ ൽ കോൺഗ്രസ് നേതാവ് തന്നെ ഈ ഡിവിഷനി ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി.

അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് പി.വി. ബാലചന്ദ്രന്റെ സഹോദരൻ കൂടിയായ വേണു ഗോപാലാണ് സ്ഥാനാർഥിയായത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് അദ്ദേഹം ആർ.ജെ. ഡിയിൽ ചേരുകയായിരുന്നു. അതേ സമയം, യു. ഡി.എഫിന്റെ ഉറച്ച സീറ്റായ തോമാട്ടുചാലിൽ ഇ തൊന്നും തങ്ങൾക്ക് ഒരു നിലക്കും ഭീഷണി ആ വില്ലെന്നാണ് യു.ഡി.എഫ് പറയുന്നത്. യു.ഡി.എ ഫിന് വേണ്ടി കോൺഗ്രസിലെ വി.എൻ ശശീന്ദ്ര നാണ് ഗോദയിലുള്ളത്. ആകെ 17 ഡിവിഷനുക ളുള്ള ജില്ല പഞ്ചായത്തിൽ 58 സ്ഥാനാ ർഥികളാണുള്ളത്. കഴിഞ്ഞ തവണ വയനാട് ജി ല്ല പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ടിരു ന്നു. ആകെയുള്ള 16 ഡിവിഷനുകളിൽ എട്ടുവി തം നേടി എൽ.ഡി.എഫും യു.ഡി.എഫും ഒപ്പ ത്തിനൊപ്പമെത്തി. പ്രസിഡൻ്റ് തെരഞ്ഞെടുപ്പി ലും സമനില വന്നതോടെ നറുക്കെടുപ്പിലൂടെയാ ണ് ഷംസാദ് മരക്കാർ ജില്ല പഞ്ചായത്ത് പ്രസിണ്ടാ കുന്നതും എൽ.ഡി.എഫിന് വൈസ് പ്രസിഡ

ണ്ട്സ്ഥാനം ലഭിക്കുന്നതും. കഴിഞ്ഞ തവണ ലീഗിൻ്റെ ശക്തി കേന്ദ്രങ്ങളായ വെള്ളമുണ്ട, മേപ്പാ ടി, പനമരം എന്നിവയിൽ എൽ.ഡി.എഫ് അട്ടിമ റി വിജയം നേടിയിരുന്നു. ഇത്തവണ ചിത്രം മാ റിയിട്ടുണ്ട്. പ്രസിഡൻ്റ് സ്ഥാനം വനിത സംവര ണമാണ്. തരുവണ പുതിയ ഡിവിഷൻ ആയതോ ടെ ആകെ ഡിവിഷനുകൾ 17 ആയി മാറി. വെള്ള മുണ്ട ഡിവിഷൻ ഇത്തവണ, വെള്ളമുണ്ടയും ത രുവണയുമായി വിഭജിച്ചിട്ടുണ്ട്. തൊണ്ടർനാട് പ ഞ്ചായത്തിലെ 17 വാർഡും വെള്ളമുണ്ട പഞ്ചാ യത്തിലെ എട്ട് വാർഡും ചേർന്നതാണ് പുതിയ വെള്ളമുണ്ട ഡിവിഷൻ. തൊണ്ടർനാട് പഞ്ചായ ത്തും വെള്ളമുണ്ട പഞ്ചായത്തും ഇടത് ഭരണസ മിതിക്ക് കീഴിലായിരുന്നു.

2019ലെ തെരഞ്ഞെടുപ്പിലൊഴികെ മുമ്പ് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാ ർഥികൾ ജയിച്ച ഡിവിഷനാണ് മേപ്പാടി എന്നാ ൽ ജില്ല പഞ്ചായത്തിൽ കോൺഗ്രസ് മത്സരിക്കു ന്ന 11 സീറ്റിൽ ഒന്നിൽപോലും മുസ്‌ലിം നേതാ വിനെ പരിഗണിച്ചിട്ടില്ല. മീനങ്ങാടി ഡിവിഷനിൽ യു.ഡി.എഫിൻ്റെ ഔദ്യോഗിക സ്ഥാനാർഥിയാ യ ഗൗതം ഗോകുൽ ദാസിനെതിരെ ജോസഫ് ഗ്രൂപ്പിൻ്റെ ലിൻറോ കെ. കുര്യാക്കോസ് വിമതനാ യി മത്സരിക്കുന്നുണ്ട്.

17 ഡിവിഷനുകളുള്ള ജില്ല പഞ്ചായത്തിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. കണക്കുകളിൽ പക്ഷേ യു.ഡി.എഫി ന് അനുകൂലമാണന്നാണ് നേതൃത്വത്തിൻ്റെ അവകാശവാദം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *