തൊഴിലുറപ്പ് അട്ടിമറി: ഹെഡ് പോസ്‌റ്റോഫീസിലേക്ക്‌കർഷക തൊഴിലാളികളുടെ മാർച്ച്
കൽപ്പറ്റ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നിലപാടിനും തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കുമെതിരെ കർഷക തൊഴിലാളികൾ കൽപ്പറ്റ ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
കെഎസ്‌കെടിയു–ബികെഎംയു സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിച്ച സമരത്തിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള ഇടതുപക്ഷ സംഘടനകളുടെ രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടായിരുന്നു സമരം. കെഎസ്‌കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് താളൂർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഷമീർ അധ്യക്ഷനായി. സി കെ ശശീന്ദ്രൻ, എം ബാബു, സി എസ് സ്റ്റാൻലി, വി എൻ സുബ്രഹ്മണ്യൻ, വി യൂസഫ്, ബീന രതീഷ്, വി ജി ഗിരിജ,സീത ബാലൻ, വി വി രാജൻ എന്നിവർ സംസാരിച്ചു. ബികെഎംയു ജില്ലാ സെക്രട്ടറി ടി ജെ ചാക്കോച്ചൻ സ്വാഗതവും ഇ കെ ബിജുജൻ നന്ദിയും പറഞ്ഞു.





Leave a Reply