July 1, 2026

ബസും ടിപ്പർ ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

0
WhatsApp Image 2026-07-01 at 11.03.54 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ദേശീയപാത 766-ൽ കല്ലൂരിന് സമീപം സ്വകാര്യ ബസും ടിപ്പർ ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനും നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *