കോട’ സംസ്ഥാന ചിത്രകലാ ക്യാമ്പ് 9, 10 തിയതികളിൽ വഞ്ഞോട് സ്കൂളിൽ; മന്ത്രി ഒ.ആർ. കേളു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
മാനന്തവാടി: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രശസ്ത ചിത്രകാരന്മാർ അണിനിരക്കുന്ന ‘കോട’ സംസ്ഥാന ചിത്രകലാ ക്യാമ്പ് ജനുവരി 9, 10 തീയതികളിൽ മക്കിയാടിനടുത്തുള്ള വഞ്ഞോട് എയ്ഡഡ് യു.പി. സ്കൂളിൽ നടക്കും. ചിത്രകലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘ചിത്രകാർ കേരള’യുടെ സഹകരണത്തോടെ വഞ്ഞോട് സ്കൂളാണ് ഈ കലാവിരുന്നിന് ആതിഥ്യമരുളുന്നത്. പ്രത്യേകം തയ്യാറാക്കിയ കാൻവാസുകളിൽ വഞ്ഞോടിന്റെ പ്രകൃതിഭംഗി ചിത്രകാരന്മാർ പകർത്തും.
ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ ഡയറക്ടറും മനോഹർ നായർ കോഡിനേറ്ററുമായ ക്യാമ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 28 പ്രശസ്ത കലാകാരന്മാർ പങ്കെടുക്കും. ടി.ആർ. ഉദയകുമാർ, ടി.എസ്. പ്രസാദ്, മിനി ശർമ്മ (കോട്ടയം), പ്രമോദ് കുരമ്പാല, കളഭകേസരി (പത്തനംതിട്ട), സജിത്ത് പനക്കൻ (ആലപ്പുഴ), പി.ജി. ശ്രീനിവാസൻ, ബിന്ദി രാജഗോപാൽ (എറണാകുളം), ലതാദേവി എൻ.ബി., മുരളി ടി.കെ., വിനോദ് ഭാസ്കർ, സ്മിജ വിജയൻ, നിർമ്മൽ ഖാൻ (തൃശ്ശൂർ), ശ്രീജ പള്ളം, രമണൻ വാസുദേവൻ (പാലക്കാട്), പ്രവീൺ ചന്ദ്രൻ മൂടാടി (കോഴിക്കോട്), വർഗീസ് കളത്തിൽ (കണ്ണൂർ), രാജേന്ദ്രൻ പുല്ലൂർ, രാംഗോകുൽ പെരിയ, സനിൽ എ.വി., അനീഷ് ബന്തടുക്ക, ശ്രീനാഥ് ബങ്കളം, സ്മിത രതീഷ് (കാസർഗോഡ്), സണ്ണി മാനന്തവാടി, അരുണ നാരായണൻ ആലഞ്ചേരി, ചിത്ര എലിസബത്ത്, ദീപ കെ.പി., പ്രസീത ബിജു (വയനാട്) എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്ന ചിത്രകാരന്മാർ.
ജനുവരി 9-ന് രാവിലെ 9.30-ന് തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്കൂൾ കുട്ടികൾക്കും കലാസ്നേഹികൾക്കും ക്യാമ്പിൽ പ്രവേശനം ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്കായി പ്രത്യേക ചിത്രകലാ ശില്പശാലയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടാം ദിവസമായ ജനുവരി 10-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപന സമ്മേളനവും ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളായ സൽമ മോയിൻ, സിനി തോമസ്, ബ്ലക്സി സണ്ണി, ബീന ജോസഫ് എന്നിവർ സംബന്ധിക്കും.





Leave a Reply