അറസ്റ്റിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ കോൺഗ്രസ് പ്രകടനം
കൽപ്പറ്റ: ഡൽഹിയിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമെതിരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൽപ്പറ്റ ടൗണിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി, പ്രിയങ്ക ഗാന്ധി എം.പി, എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എം.പി എന്നിവരടക്കമുള്ള മുതിർന്ന നേതാക്കൾക്കെതിരെയുണ്ടായ പോലീസ് നടപടിയിലാണ് കൽപ്പറ്റയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയത്. പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. സുരേഷ് ബാബു, ഒ.വി അപ്പച്ചൻ, ഗിരീഷ് കൽപ്പറ്റ, നജീബ് കരണി, ബിനു തോമസ്, പോൾസൺ കൂവക്കൽ, ഹർഷൽ കോന്നാടൻ, കെ.കെ രാജേന്ദ്രൻ, ഒ.വി റോയ്, ആർ. ഉണ്ണികൃഷ്ണൻ, പി. വിനോദ് കുമാർ, എസ്. മണി, മോഹൻദാസ് കോട്ടകൊല്ലി എന്നിവർ നേതൃത്വം നൽകി.





Leave a Reply