April 25, 2026

രാജ്യത്തെ മുഴുവൻ വിചാരണ തടവുകാരെയും വിട്ടയക്കണം – ടി. നാസർ

0
IMG_20260126_180052
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: രാജ്യത്ത് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ജയിലിലടച്ചിരിക്കുന്ന മുഴുവൻ രാഷ്ട്രീയ തടവുകാരെയും ഉടൻ വിട്ടയക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ. എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണയിൽ സംഘടിപ്പിച്ച റിപബ്ലിക് ദിന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധാവകാശവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണിപ്പോൾ രാജ്യത്ത് നിലനിൽക്കുന്നത്. ജനാധിപത്യപരമായി അഭിപ്രായം പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചും കള്ള കേസ് ചുമത്തിയും ജയിലിലടയ്ക്കുന്ന സമീപനം അവസാനിപ്പിക്കണം. റിപ്പബ്ലിക് ദിനം ഭരണകൂടത്തിന്റെ ആഘോഷമല്ല, ജനങ്ങളുടെ അവകാശങ്ങൾ ഓർമിപ്പിക്കുന്ന ദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ടി. സിദ്ദീഖ്,മഹ്‌റൂഫ് കെ,ജില്ലാ സെക്രട്ടറി എസ്. മുനീർ,മണ്ഡലം വൈസ് പ്രസിഡന്റ് അലി എ കെ, മണ്ഡലം സെക്രട്ടറി സജീർ എം.ടി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *