April 25, 2026

സർവ്വകക്ഷി യോഗത്തിൽ ബി.ജെ.പി ഉണ്ടാകരുതെന്ന് സർക്കാർ ആഗ്രഹിക്കുന്നു: പ്രശാന്ത് മലവയൽ

0
IMG_20260127_103505
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ചൂരൽമല – മുണ്ടകൈ ദുരന്തബാധിതർക്കുള്ള ഭവനങ്ങളുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത യോഗം വിളിച്ച് ചേർത്തതിൽ ബി.ജെ.പി.യെ ഉൾപ്പെടുത്താതെ യോഗം ചേർന്നത് ദുരന്തബാധിതർക്ക് വേണ്ടി ശക്തമായ നിലപാടെടുത്തത് കൊണ്ടാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പറഞ്ഞു.

ദുരന്തബാധിതരോടുള്ള വേർതിരിവ് പാടില്ലെന്ന നിലപാടെടുത്തതും, ജോൺ മത്തായി കമ്മീഷനെ ചോദ്യം ചെയ്തതും, സംസ്ഥാന സർക്കാറിൻ്റെ ഫണ്ട് വിനിയോഗത്തിനെതിരെ ശക്തമായ നിലപാടെടുത്തതുമാണ്  ബി ജെ പി യെ സർവ്വകക്ഷി യോഗത്തിൽ നിന്ന് ഒഴിവാക്കാൻ പ്രധാനമായി സംസ്ഥാന സർക്കാർ കണ്ടെത്തിയ കാരണങ്ങൾ ദുരന്തബാധിതർക്ക് വേണ്ടി തുടർന്നും ഉറച്ച നിലപാടുകൾ സ്വീകരിക്കുമെന്നും, അവർക്ക് വേണ്ടി ഉറച്ച ശബ്ദമാകുമെന്നും കേന്ദ്ര സർക്കാർ കൊടുത്ത പണമുപയോഗിച്ചുള്ള നിർമാണ പ്രവർത്തകൾ മാത്രമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ദുരിതബാധിതർക്ക് വേണ്ടി സംസ്ഥാന സർക്കാർ ഇതുവരെ ഒന്നും ചെയ്തില്ലെന്നും. ദുരിതാശ്വാസ നിധിയിലുള്ള പണം ദുരിതബാധിർക്കുള്ളതാണ് അത് സംസ്ഥാന സർക്കാറിന് ദുരുപയോഗം ചെയ്യാനുള്ളതല്ല അടിയന്തിരമായി ആ പണം അവർക്ക് വിതരണം ചെയ്യണമെന്നും പ്രശാന്ത് മലവയൽ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *