ശബരിമല കൊള്ള: വയനാട് എം.പി. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി
കല്‍പ്പറ്റ: ശബരിമല കൊള്ളയിൽ സിപിഎമ്മിനും കോൺഗ്രസിനും കൂട്ട് ഉത്തരവാദിത്വമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ശബരിമല കൊള്ള നടത്തിയ സിപിഎം, കോൺഗ്രസ് സംഘത്തിനെതിരെ വയനാട് എം.പി. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കട്ടെടുത്ത സ്വർണ്ണപാളികൾ വിദേശത്തേക്ക് കടത്തി എന്നാണ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിന് അന്താരാഷ്ട്ര സ്വർണ്ണ കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കണം. ഇത്തരം അമൂല്യമായ വസ്തുക്കൾ വാങ്ങുന്ന വിദേശ ഏജൻൻസിക്കുമായി സോണിയ ഗാന്ധിക്കുള്ള ബന്ധം ഇവിടെ എല്ലാവർക്കും അറിയാം. അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ ഓഫീസിൽ ഉണ്ണികൃഷ്ണൻ പോറ്റി സന്ദർശനം നടത്തിയിരുന്നു. ഇത് എന്തിനാണെന്ന് അന്വേഷണം നടത്തണം. കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർക്ക് പോലും അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക് അനുമതി ലഭിച്ചത് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സ്വാധീനം കൊണ്ട് മാത്രമാണ്. അതിനാൽ ശബരിമല സ്വർണ്ണകള്ളകടത്ത് കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ കെ. സദാനന്ദന്, എം. ശാന്തകുമാരി, ടി.എം. സുബീഷ്, വിൽഫ്രഡ് ജോസ്, എം. സുകുമാരൻ , പി.ജി. ആനന്ദകുമാർ , സജി ശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply