എം പി ഓഫീസിലേക്ക് ബി ജെ പി നടത്തിയ മാര്‍ച്ച് യഥാര്‍ഥ സ്വര്‍ണകൊള്ളക്കാരെ സംരക്ഷിക്കാന്‍:അഡ്വ. ടി ജെ ഐസക്
കല്‍പ്പറ്റ: ബി ജെ പി പ്രിയങ്കാഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് യഥാര്‍ഥ ശബരിമല സ്വര്‍ണകൊള്ളക്കാരെ സംരക്ഷിക്കാനാണെന്നും, ഇത് ബി ജെ പിയും സി പി എമ്മും തമ്മിലുള്ള രഹസ്യബാന്ധവം വ്യക്തമാക്കുന്നതെന്നും ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് കുറ്റപ്പെടുത്തി. മുന്‍ സി പി എം എം എല്‍ എമാര്‍ ഉള്‍പ്പെടെ ജയിലില്‍ കിടക്കുമ്പോള്‍ ഒരു ഫോട്ടോയുടെ പേരില്‍ സോണിയാഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും അധിഷേപിക്കുന്നത് രാഷ്ട്രീയമുതലെടുപ്പിന് വേണ്ടിയാണ്. ഇന്ത്യാരാജ്യത്തിന് വേണ്ടി കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ സംഭാവന ചെയ്ത നെഹ്‌റു കുടുംബത്തിന് നേരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയലക്ഷ്യം വെച്ച് മാത്രമാണ്. എത്രയോ സമ്പാദ്യം ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന് വേണ്ടി ചിലവഴിച്ചവരാണ് നെഹ്‌റു കുടുംബം. ബി ജെ പി ഇപ്പോള്‍ നടത്തുന്നത് സമരാഭാസമാണ്. ഈ സമരത്തില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഓഫീസിലേക്കാണ് ബി ജെ പി സമരം നടത്തേണ്ടത്. സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട് സി പി എമ്മിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും ശക്തമായ ജനരോക്ഷം നിലനില്‍ക്കുമ്പോള്‍ അത് ലഘൂകരിച്ച് സി പി എമ്മിനെ രക്ഷപ്പെടുത്താനാണ് ഈ സമരം. ഇതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ പുച്ഛിച്ച് തള്ളും. വയനാട് ജില്ലയുമായും കേരളവുമായി ബന്ധപ്പെട്ടും ഒട്ടനവധി രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടതിന് പകരം പ്രിയങ്കാഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത് രാഷ്ട്രീയലാക്കോടെയാണെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply