അനധികൃത മദ്യ വില്പന ഒരാൾ അറസ്റ്റിൽ
കൽപ്പറ്റ: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാവുമന്ദം ഹൈസ്കൂൾ 10ാം മൈൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 8.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പനയ്ക്കായി കൈവശം വെച്ച കുറ്റത്തിന് തങ്കച്ചൻ എം കെ(62) എന്നയാളെ കൽപ്പറ്റ എക്സൈസ് റെയിഞ്ച് പാർട്ടിയും അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു ജി.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഷാജി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ്. എം.വി, മുഹമ്മദ് മുസ്തഫ, പ്രോമിസ് എം.പി, വജീഷ് കുമാർ വി. പി വനിത സിവിൽ എക്സൈസ് ഓഫീസർ സജിന എന്നിവരും ഉണ്ടായിരുന്നു. ഇയാൾ മുൻ അബ്കാരി കേസിലെ പ്രതിയാണ് എന്ന് എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





Leave a Reply