ഡ്രൈ ഡേ ദിനത്തിൽ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തി എക്സൈസ് കേസെടുത്തു
ബത്തേരി: എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ( ഗ്രേഡ്) ഹരിദാസൻ എം .ബി യും പാർട്ടിയും അമ്പലവയൽ, വടുവൻചാൽ തമിഴ്നാട് അതിർത്തി ഭാഗമായ കോട്ടൂർ ഭാഗങ്ങളിലും മറ്റും നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 5.100 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. മദ്യം വിൽപ്പന നടത്തി കൊണ്ടിരുന്ന വടുവൻചാൽ കോട്ടൂർ സ്വദേശി തകിടിയിൽ വീട്ടിൽ എൽദോ ടി ജെ എന്നയാൾ എക്സൈസ് പാർട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാളുടെ പേരിൽ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് അബ്കാരി കേസെടുത്തു. ഇന്ന് ഡ്രൈ ഡേ ആയതിനാൽ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്താൻ സാധ്യതയുള്ളതായി വിവരം ലഭിച്ച പ്രകാരം ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി പരിശോധനക്കായി എത്തുകയായിരുന്നു.
പരിശോധനക്കിടെ കോട്ടൂർ പാലത്തിന് സമീപം മദ്യവിൽപ്പന നടത്തി കൊണ്ടിരുന്ന മുൻ അബ്കാരി കേസിലെ പ്രതികൂടിയായ എൽദോ എന്നയാൾ
എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അമ്പലവയൽ, തോമാട്ടുചാൽ വടുവൻചാൽ കോട്ടൂർ ഭാഗങ്ങളിൽ സ്ഥിരമായി മദ്യവിൽപ്പന നടത്തുന്നതായി ടിയാനെതിരെ പരാതി ലഭിച്ചിരുന്നു. ഇയാൾ ഓടി രക്ഷപ്പെടുന്നതിനിടയിൽ താഴെ വീണ മദ്യം വിൽപ്പന നടത്തിയ വകയിലുള്ള 200/- രൂപയും, പേഴ്സും ആധാർ കാർഡും ലഭിക്കുകയും സമീപത്ത് മദ്യം ഒഴിച്ച് കൊടുക്കാൻ ഉപയോഗിച്ച അളവ് പാത്രം, ഒഴിഞ്ഞ വെള്ളകുപ്പി എന്നിവയും കണ്ടെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ മനോജ്കുമാർ, ചാൾസ് കുട്ടി, സിവിൽ എക്സൈസ് ഓഫീസർ മാരായ നിക്കോളാസ് ജോസ്, മുഹമ്മദ് നിഷാദ്, ധന്വന്ത് കെ ആർ , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ജലജ എംജെ , രമ്യ ബി. ആർ എന്നിവരും ഉണ്ടായിരുന്നു.





Leave a Reply