May 16, 2026

വിമുക്തഭട ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

0
IMG_20260204_092054
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: സൈനിക ക്ഷേമ വകുപ്പ് ജില്ലയിലെ വിമുക്തഭടന്‍മാര്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് ലഭ്യമാക്കുന്ന സേവനങ്ങള്‍, ക്ഷേമ പുനരധിവാസ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍, സ്വയം തൊഴില്‍ ടോപ് അപ്പ് സബ്‌സിഡി സ്‌കീമുകള്‍, വിമുക്തഭടന്മാര്‍ക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് സെമിനാര്‍ വിശദീകരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ആര്‍. രാജീവ്, സി.ആര്‍.എസ്.ഒ ക്യാപ്റ്റന്‍ ടി. കെ പ്രവീണ്‍, ഇ.സി.എച്ച്.എസ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ലഫ്റ്റനന്റ് കേണല്‍ ചാക്കോ (റിട്ടയേഡ്), സൈനിക ക്ഷേമ ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് ഷനോജ്, ഓഫീസ് ജീവനക്കാര്‍, വിമുക്തഭടന്മാര്‍, ആശ്രിതര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *