May 16, 2026

കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു

0
template for wayanad news (7)
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു . ചെറുവണ്ണൂർ കക്കറമുക്കിലാണ് അപകടം. റിജിൻലാലിൻ്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച റിജിൻലാലിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രി ഒൻപതോടെ കക്കറമുക്ക് റോഡിലാണ് അപകടമുണ്ടായത്. സോന ആറു മാസം ഗർഭിണിയായിരുന്നു. സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാർ കത്തിയമർന്നത്. റോഡിലൂടെ പോവുന്ന കാറിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ നാട്ടുകാർ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.

പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയ ശേഷമാണ് സോനയുടെ മൃതദേഹം പുറത്തെടുത്തത്. കാറിൻ്റെ മുൻഭാഗത്ത് വലിയ തോതിൽ തീപിടിച്ചിട്ടില്ല. സോനയുടെ മൃതദേഹം പേരാമ്പ്ര കല്ലോട് ആശുപത്രിയിലേക്ക് മാറ്റി. ഇതേ ആശുപത്രിയിൽ സോനയെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് കാറിൽ തീപിടിത്തം ഉണ്ടായത്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *