May 16, 2026

പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ‘ഉയരെ’ പഠനസഹായി പ്രകാശനം ചെയ്തു

0
IMG_20260205_161606
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി നഗരസഭയിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പ്രത്യേക പഠനസഹായി ‘ഉയരെ’ പ്രകാശനം ചെയ്തു. ഫെബ്രുവരി 2-ന് നടന്ന നഗരസഭ എം.ഇ.സി യോഗത്തിൽ വെച്ച് മാനന്തവാടി എ.ഇ.ഒ സുനിൽ കുമാർ എം., വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.എസ് മൂസയ്ക്ക് നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ നഗരസഭാ കൗൺസിലർമാർ, വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകർ, ഇംപ്ലിമെന്റിങ്ങ് ഓഫീസർ തോമസ് പി.സി, ബി.പി.സി സുരേഷ് കെ.കെ എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *