May 16, 2026

മാനന്തവാടി ബ്ലോക്ക്‌ ‌ പഞ്ചായത്ത്‌ വർക്കിംഗ് ഗ്രൂപ്പ്‌ യോഗം ചേർന്നു 

0
IMG_20260205_162132
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലെ 5പഞ്ചായത്തുകളെയും 14 ഡിവിഷനുകളെയും കോർത്തിണക്കി സമഗ്ര വികസന പദ്ധതി തയ്യാറാക്കുവാൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ്‌ യോഗം തീരുമാനിച്ചു.ട്രൈബൽമേഖലയിലും കാർഷിക മേഖലയിലും യുവ ജനങ്ങൾക്കും ഈ വർഷം നൂതന പദ്ധതികൾ നടപ്പിലാക്കുമെന്ന് യോഗം ഉത്ഘാടനം ചെയ്ത് ബ്ലോക്ക്‌ ‌ പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ പറഞ്ഞു. വൈസ് പ്രസിഡന്റ് സി പി മൊയ്‌തീൻ ഹാജി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉനൈസ് ഒ ടി സ്വാഗതം ആശംസിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ചിന്നമ്മ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ആസ്യ മൊയ്‌ദു, മെമ്പർ ബെന്നി ആന്റണി എന്നിവർ ആശംസകൾ നേർന്നു. യോഗത്തിന് മെമ്പർ ബേബി മാസ്റ്റർ നന്ദി അർപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *