April 16, 2026

പീഡനത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു ; രണ്ട് പേർ അറസ്റ്റിൽ

0
IMG_20260218_192520
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട്ടില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി. തിങ്കളാഴ്ച്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ നേരത്തെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയല്‍വാസിയുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം സ്‌കൂള്‍ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികള്‍ പിടിയിലായെങ്കിലും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു പെണ്‍കുട്ടിയെന്നും അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് വിവരം. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.രണ്ട് പ്രതികളും ഫെബ്രുവരി 11 മുതല്‍ റിമാന്‍ഡിലാണ്. 2025 മുതല്‍ അയല്‍വാസിയില്‍ നിന്ന് കുട്ടിക്ക് ലൈംഗീകാതിക്രമം ഉണ്ടായതായി പോലീസ് വ്യക്തമാക്കി. പോലീസിന്റെ ഭാഗത്ത് കേസില്‍ വീഴ്ച ഉണ്ടായിട്ടില്ല. സി.ഐ.യുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. പ്രാഥമികാന്വേഷണത്തില്‍ ബലാല്‍ സംഗം നടന്നതായി വിവരമില്ല. നടന്നത് ലൈംഗികാതിക്രമമാണന്നാണ് വിവരം കുട്ടി ബന്ധുക്കളുടെ കൂടെ ആയതിനാലാണ് മാറ്റി താമസിപ്പിക്കാതിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *