May 2, 2026

ചികിത്സാ സഹായം തേടുന്നു

0
IMG_20260227_134747
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുറിച്ചിപ്പറ്റ സ്വദേശി പെരിങ്ങോട്ടുമ്മൽ രൂപേഷ് ഒമാനിലെ സലാലയിൽ വെച്ച് മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സലാലയിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തുവരവെ, കഴിഞ്ഞ ഫെബ്രുവരി 13-ന് കടുത്ത തലവേദനയെയും ഛർദ്ദിയെയും തുടർന്ന് രൂപേഷ് അബോധാവസ്ഥയിലാവുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഹൃദയസ്തംഭനം സംഭവിക്കുകയും തുടർന്ന് സലാല സുൽത്താൻ കാബൂൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ തലച്ചോറിൽ വെള്ളം നിറയുന്ന ‘ഹൈഡ്രോസെഫാലസ്’ എന്ന അവസ്ഥയാണെന്ന് കണ്ടെത്തി. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന രൂപേഷിനെ ആരോഗ്യസ്ഥിതി മോശമായതിനാൽ നാട്ടിലേക്ക് മാറ്റാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. വെന്റിലേറ്റർ മാറ്റിയാൽ മാത്രമേ തുടർനടപടികൾ ആലോചിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇതിനോടകം ആശുപത്രിയിൽ എട്ടു ലക്ഷത്തോളം രൂപ കുടിശ്ശിക വന്നതായും സാമ്പത്തിക പ്രതിസന്ധി ചികിത്സയെ ബാധിക്കുന്നതായും കുടുംബം ആശങ്കപ്പെടുന്നു. നിർധന കുടുംബത്തിന് താങ്ങാനാവാത്ത ചികിത്സാ ചെലവ് കണക്കിലെടുത്ത് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും വാർഡ് മെമ്പർ ഓമന ഗോവിന്ദൻ വൈസ് ചെയർമാനായും സി.ഡി അജീഷ് കൺവീനറായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രൂപേഷിന്റെ ഭാര്യ നിഷയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലുള്ള (A/c No: 42371406813, IFSC: SBIN0008786, G-Pay: 7034757235) അക്കൗണ്ടിലേക്ക് സദയഹൃദയരുടെ സഹായങ്ങൾ അഭ്യർത്ഥിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *