കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
മാനന്തവാടി: ദേശീയ സേവാഭാരതി എടവക യൂണിറ്റിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പരിപാടി സേവാഭാരതി ജില്ലാ ഉപാധ്യക്ഷൻ പി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ട്രെയിനർമാരായ കെ പി രവീന്ദ്രനാഥ്, എം. വി .ശ്യാമള എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
യൂണിറ്റ് പ്രസിഡണ്ട് ബാബു പീറ്റക്കണ്ടി അധ്യക്ഷത വഹിച്ചു. ഇ. അനിൽകുമാർ, കെ പി ബാബുരാജൻ എന്നിവർ സംസാരിച്ചു.





Leave a Reply