നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ എസ്‌ഡിപിഐ നിലപാട് നിർണായകമാവും: എൻ.കെ. റഷീദ് ഉമരി
മാനന്തവാടി: മെയ് 4 ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ചർച്ചാ കേന്ദ്രമായി എസ്ഡിപിഐ മാറുമെന്ന് ദേശീയ സെക്രട്ടറിയേറ്റ് അംഗം എൻ.കെ. റഷീദ് ഉമരി. മാനന്തവാടി മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 36 മണ്ഡലങ്ങളിൽ ഇരു മുന്നണികളോടും ഒറ്റയ്ക്ക് മത്സരിച്ച എസ്ഡിപിഐ ശക്തമായ സാന്നിധ്യം അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത മുന്നണികൾക്കെതിരെ വെല്ലുവിളി ഉയർത്തിക്കൊണ്ട് ജനകീയ പ്രശ്നങ്ങൾ മുൻനിരയിൽ ഉയർത്തിപ്പിടിച്ചാണ് പാർട്ടി തിരഞ്ഞെടുപ്പിനെ സമീപിച്ചത്. പാർട്ടി മുന്നോട്ടു വെച്ച ‘പോസിറ്റീവ് പൊളിറ്റിക്‌സ്’ രാഷ്ട്രീയ കേരളം ചർച്ച ചെയ്തു. ഇതിലൂടെ ബദൽ രാഷ്ട്രീയം കരുത്ത് നേടുമെന്ന് പ്രതീക്ഷിക്കുന്നു.
കൺവെൻഷനിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ടി സിദ്ധീഖ്, മഹ്‌റൂഫ് കെ, ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്,മണ്ഡലം വൈസ് പ്രസിഡന്റ് അലി ഐനിക്കൽ, ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, ട്രഷറർ ഷുഹൈബ് ടി കെ, കമ്മിറ്റിയംഗങ്ങളായ ഖദീജ,കുഞ്ഞബ്ദുല്ല,ആലി പി,സുമയ്യ പി കെ, വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം സെക്രട്ടറി സുമയ്യ സലീം തുടങ്ങിയവർ, പഞ്ചായത്ത് ഭാരവാഹികളായ വി കെ മുഹമ്മദലി, ശംസുദ്ധീൻ സി എച്ച്, പോക്കർ പി, അബ്‌ദുൽ കരീം, അബ്‌ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply