ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
പനമരം : ഡിജിറ്റൽ ഡി അഡിക്ഷൻ പദ്ധതിയുടെ ഭാഗമായി പാലുകുന്ന് ജി എൽ പി സ്കൂളിലെ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമുറ്റം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. “സൈബർ സുരക്ഷയും ക്ഷേമവും” എന്ന വിഷയത്തിൽ എ ഡി എൻ ഒ മോഹൻദാസ്, ഫാമിലി കൗൺസിലർ അനില എബ്രഹാം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. എം ജലീൽ സ്വാഗതവും ഇ കെ സുമംഗല നന്ദിയും പറഞ്ഞു. എച്ച് എം ലിസ്സി ഇ വി, എസ് ആർ ജി കൺവീനർ വി എം ജോസഫ്, എസ് എം സി ചെയർമാൻ റഷീദ് എം, പി ടി എ പ്രസിഡന്റ് ഡാലി തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply