June 12, 2026

അക്ഷരം ആരോഗ്യം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി 

0
IMG_20260227_181905
By ന്യൂസ് വയനാട് ബ്യൂറോ

 

 

വാളാട് : അക്ഷരം ആരോഗ്യം സ്കൂൾ ആരോഗ്യ പദ്ധതിയുടെ തവിഞ്ഞാൽ പഞ്ചായത്ത് തല ഉദ്ഘാടനം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ജി ബിജു വാളാട് ജയ്ഹിന്ദ് എൽ.പി. സ്കൂളിൽ വെച്ച് നിർവഹിച്ചു.

ചടങ്ങിന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൻ.എം. ആൻ്റണി , വാളാട് പി എച്ച് സി മെഡിക്കൽ ഓഫിസർ ഡോ. ആത്മ , സ്കൂൾ പ്രധാന അധ്യാപകൻ അനന്തപ്രകാശ് , സ്കൂൾ അധ്യാപകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്ക്രീനിങ് പരിപാടിയാണ് അക്ഷരം ആരോഗ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *