April 30, 2026

ഹജ്ജ് പകര്‍ന്ന് നല്‍കുന്നത് മാനവീകതയുടെ സന്ദേശം: വി. മൂസക്കോയ മുസ്ലിയാര്‍

0
IMG_20260401_115235
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ നല്‍കുന്നത് മാനവികതയുടെ സന്ദേശമാണെന്ന് സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ വി. മൂസക്കോയ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. സമസ്ത ജില്ലാ കമ്മിറ്റി ഈ വര്‍ഷം ജില്ലയില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നും ഗവണ്മെന്റ്  കോട്ടയിലും സ്വകാര്യ ട്രാവല്‍സുകള്‍ മുഖേനയും ഹജ്ജ് നിര്‍വഹിക്കാന്‍ പുറപ്പെടുന്ന ഹാജിമാര്‍ക്കായി നടത്തിയ പഠന ക്ലാസും യാത്രയയപ്പ് യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പുറപ്പെടുന്ന ഹാജിമാര്‍ സൂക്ഷ്മതയോടെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഹാജിമാരെ ഉണര്‍ത്തി. കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ അധ്യക്ഷനായി. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ആര്‍.പി മുജീബ് തങ്ങള്‍ കല്‍പ്പറ്റ പ്രാരംഭ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പ്രഭാഷകന്‍ ഷാജഹാന്‍ റഹ്മാനി കമ്പളക്കാട് ക്ലാസിന് നേതൃത്വം നല്‍കി. എം ഹസന്‍ മുസ്ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട്, പോള ഇബ്രാഹിം ദാരിമി, ടി.സി അലി മുസ്ലിയാര്‍, ഉമര്‍ ദാരിമി തലപ്പുഴ, റഫീഖ് ദാരിമി മുണ്ടക്കുറ്റി, അഷ്‌റഫ് ഫൈസി പനമരം, പി. സൈനുല്‍ ആബിദ് ദാരിമി, സി.പി ഹാരിസ് ബാഖവി, കെ.എ നാസര്‍ മൗലവി, മുഹിയുദ്ധീന്‍ കുട്ടി യമാനി സംസാരിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി സ്വാഗതവും കെ.വി ജാഫര്‍ ഹൈത്തമി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *