April 30, 2026

വയനാട്ടിൽ വില്പനക്കായി സൂക്ഷിച്ച 10 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

0
IMG_20260401_212838
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: ഡ്രൈഡേ മുന്നിൽകണ്ട് വില്പനക്കായി മദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളതായി വയനാട് എക്സൈസ് ഇന്റലിജിൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരാൾ അറസ്റ്റിലായി. വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ പന്നിയൊര ഭാഗത്ത് കാടംകോട്ടിൽ വീട്ടിൽ സുനിൽലാൽ കെ സി (40) നെയാണ് വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇയാളിൽ നിന്ന് 10 ലിറ്റർ വിദേശ മദ്യം കണ്ടെടുത്തു. മുൻപും സമാന കേസുകളിൽ പെട്ട് റിമാന്റിൽ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രതി. വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ ജി, വയനാട് എക്സൈസ് ഇന്റലിജിൻസ് പ്രിവെന്റീവ് ഓഫീസർ അനീഷ് എ എസ്, പ്രിവെന്റീവ് ഓഫീസർ രഘു വി, സിവിൽ എക്സൈസ് ഓഫീസർ സനൂപ് എം സി, വനിത സിവിൽ എക്സൈസ് ഓഫീസർ ഫസീല ടി, ഡ്രൈവർ പ്രസാദ് കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *