May 1, 2026

സ്ഥാനാര്‍ത്ഥികളുടെ വരവ്-ചെലവ് കണക്കുകള്‍: ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി

0
IMG_20260402_124319
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ സ്ഥാനാര്‍ത്ഥികളുടെ വരവ്-ചെലവ് കണക്കുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശോധനക്ക് ചെലവ് നിരീക്ഷക കനിക ഹസിജ നേതൃത്വം നല്‍കി.

 

രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കാത്തതോ ആവശ്യമായ ബില്ലുകളും ഇന്‍വോയിസുകളും സമര്‍പ്പിക്കാത്തതോ ആയ സ്ഥാനാര്‍ത്ഥികള്‍ക്ക് 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന വ്യവസ്ഥയില്‍ നോട്ടീസ് നല്‍കി. പരിശോധനയില്‍ പങ്കെടുക്കാതിരുന്ന നാല് സ്ഥാനാര്‍ത്ഥികള്‍ക്കും നോട്ടീസ് നല്‍കി.

എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ ആര്‍.സാബു, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വ്വര്‍മാരായ ജി.എല്‍ അര്‍ജുന്‍, ഐ.കെ അരുണ്‍, ചന്ദ്രജ കിഴക്കയില്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *