ഭീമൻ കുരിശുമായി കുരിശുവഴി നടത്തി വിശ്വാസികൾ
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുരിശുവഴിയിലാണ് ഭീമൻ കുരിശുകളുമായി വിശ്വാസികൾ മലകയറിയത്.
പുരുഷന്മാരുടെ നേതൃത്വത്തിൽ 350 കിലോ ഭാരമുള്ള ഭീമൻ കുരിശ് ചുമന്നപ്പോൾ, സ്ത്രീകളുടെ നേതൃത്വത്തിൽ 200 കിലോ ഭാരമുള്ള മറ്റൊരു കുരിശുമായി കുരിശുമല കയറ്റം നടത്തി. ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കലിന്റെ നേതൃത്വത്തിൽ ആയിരുന്നു കാർമ്മികത്വം. ഷാജു കപ്പലുമാക്കൽ, ബാബു നടുക്കുടി, ജോബി പറയിൽ എന്നിവരോടൊപ്പം കൈകാരന്മാരുടെ നേതൃത്വത്തിലായിരുന്നു കുരിശുകളുടെ നിർമ്മാണം.





Leave a Reply