ഉഷാ വിജയന് കരുത്തുപകർന്ന് മാനന്തവാടിയിൽ ആവേശകരമായ മോണിംഗ് വാക്ക്
മാനന്തവാടി: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഉഷാ വിജയന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച മോണിംഗ് വാക്ക് ജനസാഗരമായി മാറി. എരുമത്തെരുവ് പരിസരത്തുനിന്ന് ആരംഭിച്ച പദയാത്ര നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. സ്ഥാനാർത്ഥി ഉഷാ വിജയൻ മുന്നിൽനിന്ന് നയിച്ച യാത്രയിൽ വാദ്യമേളങ്ങളും നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും അണിനിരന്നു. ഉഷാ വിജയന്റെ ഫോട്ടോ പതിച്ച ടീഷർട്ടുകൾ ധരിച്ച് സ്ത്രീകളുൾപ്പെടെയുള്ളവർ വലിയ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. പടയൻ മുഹമ്മദ്, അഡ്വ. എൻ.കെ. വർഗീസ്, എച്ച്.ബി. പ്രദീപ് മാസ്റ്റർ, സി. കുഞ്ഞബ്ദുള്ള, നിസാർ അഹമ്മദ്, എം.ജി. ബിജു, എ.എം. നിഷാന്ത്, ടി. മൊയ്തു, പി.വി. ജോർജ്, സിൽവി തോമസ്, കൊച്ചി ഹമീദ്, ജേക്കബ് സെബാസ്റ്റ്യൻ, കേളോത്ത് അബ്ദുള്ള, മീനാക്ഷി രാമൻ, സി. അഷ്റഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply