May 1, 2026

എൽ ഡി എഫ് പ്രകടനപത്രികയിലെ ബഫർ സോൺ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി-യു ഡി എഫ്

0
IMG_20260406_171231
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കഴിഞ്ഞ ദിവസം എൽ ഡി എഫ് പുറത്തിറക്കിയ പ്രകടനപത്രികയിൽ വന സംരക്ഷണത്തിനായി അതരിപ്പിച്ച കാര്യങ്ങൾ വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യു ഡി എഫ് നേതാക്കൾ മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജില്ലയിലെ എല്ലാ സംരക്ഷിത മേഖലകളിലും കോർസോണിന് ചുറ്റും ബഫർസോൺ ഉണ്ടാക്കി ഇക്കോടൂറിസത്തിനുൾപ്പെടെ നിയന്ത്രണം കൊണ്ടുവരുമെന്നാണ് എൽ ഡി എഫ് പ്രകടന പത്രികയിൽ പറയുന്നത്. വന്യജീവി ശല്യം പരിഹരിക്കുന്നതിനും വനസംരക്ഷണത്തിനും ആവശ്യമായ പദ്ധതികൾ കൊണ്ടു വരുന്നതിന് പകരം ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് ഇടത് മുന്നണി മുന്നോട്ട് വെക്കുന്നതെന്നും യു ഡി എഫ് അധികാരത്തിൽ വന്നാൽ മുന്തിയ പരിഗണന നൽകി മാനന്തവാടി മെഡിക്കൽ കോളേജ് മെഡിസിറ്റി രൂപത്തിൽ ഉന്നതനിലവാരത്തിലെത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഡി സി സി പ്രസിഡണ്ട് ടി ജെ ഐസക്ക് മുന്നണി ഭാരവാഹികളായ പടയൻ മുഹമ്മദ്, അഡ്വക്കറ്റ് എൻ കെ വർഗ്ഗീസ്, എച്ച് ബി പ്രദീപൻ മാസ്റ്റർ, പി കെ ജയലക്ഷ്‌മി, കർണ്ണാടക എം എൽ എ പൊന്നണ്ണ, എം ജി ബിജു, ടി മൊയ്തു, എ എം നിശാന്ത്, കൊച്ചി ഹമീദ്, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *