പനമരത്ത് ഭീതി പരത്തിയ പുലി പിടിയിൽ
കൽപ്പറ്റ: വയനാട് പനമരത്ത് ഭീതി പരത്തിയ പുലിയെ പിടികൂടി. പനമരം ഓടക്കൊല്ലിയിൽ നിന്നുമാണ് പുലിയെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസമേഖലയിലെത്തിയ പുലി ജനങ്ങളിൽ ആശങ്കയുയർത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ജനവാസ മേഖലയിൽ പുലിയെ കാണുന്നത്. റോഡ് മുറിച്ച് കടന്നെത്തിയ പുലി വാഹന ഷോറുമിലെ വണ്ടി മറിച്ചിടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്ന് വനപാലകർ പുലിയെ പിടിക്കുന്നതിനായി തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്നാണ് പുലി പിടിയിലാകുന്നത്.





Leave a Reply