April 9, 2026

കൽപ്പറ്റയിൽ ആരോ​ഗ്യവിഭാ​ഗത്തിന്റെ പരിശോധന; കണ്ടെത്തിയത് ഫ്രീസറിൽ സൂക്ഷിച്ച പഴകിയ ഭക്ഷ്യസാധനങ്ങൾ

0
WhatsApp Image 2026-04-08 at 11.50.01 AM (1)
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭക്ഷണ ശാലകളിലും, ബേക്കറി, കൂള്‍ബാര്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലും, മനുഷ്യ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ ഫ്രീസറിലും മറ്റുമായി സൂക്ഷിച്ച സ്ഥാപനങ്ങൾക്കും ഹെല്‍ത്ത് കാര്‍ഡ്, ജലപരിശോധന റിപ്പോര്‍ട്ട് എന്നിവ ഇല്ലാത്തതുമായ സ്ഥാപനങ്ങൾക്കുമാണ് പിഴ ചുമത്തി നോട്ടീസ് നല്‍കി.

ഹോട്ടല്‍ ആലിബാബ & 41 ഡിഷസ്, മലബാര്‍ ബേക്ക്‌സ് & ഡ്രിങ്ക്‌സ്, കല്‍പ്പറ്റ ചുങ്കം ജംഗ്ഷന് സമീപമുള്ള വനിതാ മെസ്സ് എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്.

പരിശോധനയ്ക്ക് ക്ലീന്‍ സിറ്റി മാനേജര്‍ കെ. സത്യന്‍ നേതൃത്വം നല്‍കി. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു സി.എസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജീവ് വി.കെ, സുനില്‍ കുമാര്‍ എന്‍.എം.കെ, സിമി വി, കൃഷ്‌ണേന്ദു എ.എസ് എന്നിവരാണ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *