June 26, 2026

കുടക് എരുമാട് മഖാം ഉറൂസ് ഏപ്രിൽ 17 മുതൽ 24 വരെ 

0
IMG_20260411_200037
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ചരിത്രപ്രസിദ്ധമായ കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് മുബാറക്ക് ഏപ്രിൽ 17 മുതൽ 24 വരെ നടക്കും. ഏപ്രിൽ 17ന് ജുമുഅ നമസ്കാരത്തിന് ശേഷം എരുമാട് താജുൽ ഇസ്ലാം മുസ്ലിം ജമാഅത്ത് പ്രസിഡന്റ്  ഹുസൈൻ സഖാഫി പതാക ഉയർത്തും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

ഏപ്രിൽ 20 ന് ആണ് പ്രധാന ഉറൂസ്. ഉച്ചയ്ക്ക് 12 ന് നടക്കുന്ന പരിപാടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും.

ഒരു ലക്ഷം പേർക്കുള്ള അന്നദാനം ഉറൂസിൻ്റെ പ്രധാന പ്രത്യേകതയാണ്.

24 – ന് നടക്കുന്ന സമാപന സമ്മേളനം ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. മഹല്ല് ജമാഅത്ത് ട്രഷറർ കൂർളി മജീദ്, ജലീൽ സഖാഫി വെള്ളിലാടി , സി.യു. അബൂബക്കർ മുസ്ല്യാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *