കേരള മുസ്ലിം ജമാഅത്ത് മേപ്പാടി സോൺ ഭാരവാഹികളെ തെരഞ്ഞെടുത്തു
മേപ്പാടി: കേരള മുസ്ലിം ജമാഅത്ത് മേപ്പാടി സോൺ കൗൺസിൽ ഓടത്തോട് സാന്ത്വനം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദലി ഫൈസി കണിയാമ്പറ്റ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സെക്രട്ടറി പി.സി. അബൂസദ്ദാദ് കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി പി.കെ. മുഹമ്മദലി സഖാഫി പുറ്റാട് (പ്രസിഡണ്ട്), പി.സി. ഹനീഫ ഓടത്തോട് (ജനറൽ സെക്രട്ടറി), കെ.വി. ഇബ്രാഹിം സഖാഫി റിപ്പൺ (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി പി.ടി. അബ്ദുറസാഖ് മുസ്‌ലിയാർ പൊഴുതന (വൈസ് പ്രസിഡണ്ട് – സാമൂഹികം, ക്ഷേമം), ഹുസൈൻ മുസ്‌ലിയാർ ചുണ്ടേൽ (വൈസ് പ്രസിഡണ്ട് – വിദ്യാഭ്യാസം), ബഷീർ മുസ്‌ലിയാർ പന്ത്രണ്ടാംപാലം (വൈസ് പ്രസിഡണ്ട് – നിയമം), മുഹമ്മദ് സഖാഫി വാളത്തൂർ (വൈസ് പ്രസിഡണ്ട് – സിറാജ് ദിനപത്രം), അബ്ദുസമദ് മുസ്‌ലിയാർ കോട്ടനാട് (വൈസ് പ്രസിഡണ്ട് – മീഡിയ), അബ്ദുൽ മജീദ് ബാഖവി (സെക്രട്ടറി – ഓർഗനൈസിംഗ്), മൊയ്തീൻ മുസ്‌ലിയാർ തിനപരം (സെക്രട്ടറി – അഡ്മിനിസ്ട്രേഷൻ), ഹക്കീം മുസ്‌ലിയാർ ഓടത്തോട് (സെക്രട്ടറി – ദഅവ), അബ്ദുല്ല ചുളിക്ക (സെക്രട്ടറി – വർഗ്ഗസംഘടനം), ഹംസ വി. താഞ്ഞിലോട് (സെക്രട്ടറി – മഹല്ല് ജമാഅത്ത്) എന്നിവരെയും തിരഞ്ഞെടുത്തു.





Leave a Reply