April 17, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: വയനാട് സ്വദേശിയായ വൈദികൻ കണ്ണൂരിൽ അറസ്റ്റിൽ

0
IMG_20260413_094644
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സുൽത്താൻ ബത്തേരി സ്വദേശിയായ വൈദികൻ കണ്ണൂരിൽ അറസ്റ്റിലായി. ബത്തേരി മാനിവയൽ ഉപ്പുവീട്ടിൽ അഖിൽ ജോഷിയെയാണ് (33) കണ്ണൂർ കേളകം പോലീസ് അറസ്റ്റ് ചെയ്തത്. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന അഖിൽ ജോഷി, 17 വയസ്സുകാരിയുടെ പരാതിയെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം 13-ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ പിടികൂടാൻ വൈകിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ ഉന്നതതല ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപണമുന്നയിച്ചതോടെ സംഭവം വിവാദമായി. തുടർന്നാണ് പോലീസ് നടപടി ഊർജിതമാക്കിയതും പ്രതിയെ പിടികൂടിയതും. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്കും ബി.എൻ.എസ് വകുപ്പുകൾക്കുമനുസരിച്ച് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേളകം പോലീസ് ഇൻസ്‌പെക്ടർ ഇതിഹാസ് താഹയുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *