ഗ്ലാമറസ് ലുക്കിൽ റാംപിൽ ചുവടുവച്ച് മൂന്നുവയസുകാരൻ എറിക് ഷിജോ ജോൺ
ബംഗ്ലൂർ: ബെംഗളൂരുവിൽ നടന്ന ‘ഐക്കൺ ഓഫ് ഇന്ത്യ ഫാഷൻ ഷോയിൽ ഷോ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട് എറിക് ഷിജോ ജോൺ. തന്റെ മൂന്നാം വയസിലാണ് എറിക് ഫാഷൻ ഷോയിലെ അഭിമാന നേട്ടത്തിലൂടെ വീണ്ടും ചരിത്രമെഴുകുതിരിക്കുന്നത്. വയനാട്, മുള്ളൻ കൊല്ലി, മഠത്തിൽ ഷിജോ ജോൺ-ദൃശ്യ ദമ്പതികളുടെ മകനാണ് എറിക് ഷിജോ ജോൺ
‘ഐക്കൺ ഓഫ് ഇന്ത്യ ഫാഷൻ ഷോ’, ഫാഷൻ ദിവ അവതരിപ്പിച്ച വേദിയിലാണ് എറിക് ഏറെ ശ്രദ്ദേയമായ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം വെറും രണ്ടര വയസ്സിൽ ‘ഐക്കൺ ഓഫ് ഇന്ത്യ’ പട്ടം നേടിയ എറിക്, ഈ വർഷം അതേ വേദിയിൽ ഷോ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് ഏറെ ശ്രദ്ധേയമാണ്. ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്തരം ബഹുമതികൾ നേടുന്നത് അപൂർവ നേട്ടമായാണ് ഫാഷൻ ഷോ രംഗത്ത് വിലയിരുത്തപ്പെടുന്നത്.
മോഡലിംഗിലും, സ്റ്റേജ് പ്രകടനങ്ങളിലും സ്വാഭാവികമായ, ആത്മവിശ്വാസവും, കഴിവും പ്രകടിപ്പിച്ച എറിക്, ഭാവിയിൽ വലിയ സാധ്യതകളുള്ള കുട്ടികളിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഫാഷൻ ഷോ ട്രെയിനറുമാർ അഭിപ്രായപെടുന്നു. പ്രമുഖ ട്രെയിനർ തൻവിൻ താജിന്റെ പരിശീലനവും മാർഗ്ഗനിർദേശവും എറിക്കിന്റെ വളർച്ചയ്ക്ക് വലിയ പിന്തുണയാണ് നൽകുന്നത്. എറിക്കിന്റെ ഈ നേട്ടം വയനാടിനും അഭിമാനമായിരിക്കുകയാണ്. എറിക് ഭാവിയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പരിശീലകരും.





Leave a Reply