June 26, 2026

തരുവണ – പാലിയാണ – കക്കടവ് റോഡിന്റെ നവീകരണ പ്രവർത്തികൾക്ക് തുടക്കമായി

0
WhatsApp Image 2026-06-26 at 5.22.08 PM
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: നീണ്ട കാത്തിരിപ്പിനൊടുവിൽ തരുവണ – പാലിയാണ – കക്കടവ് റോഡിന്റെ നവീകരണ പ്രവർത്തികൾക്ക് ആരംഭിച്ചു. പ്രവർത്തികളുടെ തുടക്കം എന്ന നിലയ്ക്ക് തരുവണ മുതൽ കക്കടവ് വരെയുള്ള റോഡിൽ യാത്രയ്ക്ക് തടസ്സമായിരുന്ന കുഴികൾ അടയ്ക്കുകയും, കാലപ്പഴക്കംചെന്ന കലുങ്കുകൾ പുതുക്കിപ്പണിയുകയും, പുതിയവ നിർമ്മിക്കുകയും, നിർച്ചാലുകൾ കോൺഗ്രീറ്റ് ചെയ്യുകയും, പാർശ്വഭിത്തികൾ കെട്ടുകയും ചെയ്യുന്ന പ്രവർത്തികളാണ് നടക്കുന്നത്.

മഴക്കാലം കഴിയുന്നതോടുകൂടി മാത്രമേ, ടാറിങ് പ്രവർത്തികൾ ആരംഭിക്കുകയുള്ളൂ. മൂന്ന് കോടി രൂപ ചിലവിൽ മലബാർ പ്ലസ് എന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്തികൾ ഏറ്റെടുത്തിട്ടുള്ളത്. നിലവിൽ തരുവണ മുതൽ കക്കടവ് വരെ മൂന്നര കിലോമീറ്റർ ദൂരം റോഡ്, 1982ൽ 8 മീറ്റർ വീതിയിലാണ്, ഗ്രാമപഞ്ചായത്തിന് കൈമാറിയിരുന്നത്. എന്നാൽ റോഡിൽ പലയിടങ്ങളിലും ആറും, ഏഴും മീറ്ററായി വീതി ചുരുങ്ങിയിട്ടുണ്ട്..

ഇപ്പോൾ കെഎസ്ആർടിസി ബസും, പ്രൈവറ്റ് ബസും അടക്കം നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന റോഡിൽ നവീകരണം നടത്തുന്നതോടെ വാഹനപ്പെരുപ്പവും, വാഹനങ്ങളുടെ അമിതവേഗവും വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് ഇടപെട്ട്, റോഡിൻറെ വീതി ചുരുങ്ങിയത് 8 മീറ്ററാക്കി പ്രവർത്തികൾ ഏറ്റെടുപ്പിക്കുവാൻ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *