April 20, 2026

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 23 മുതൽ കൽപ്പറ്റയിൽ

0
IMG_20260420_202921
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയണിന്റെ വാർഷിക കൺവെൻഷൻ ഏപ്രിൽ 23-ന് വൈകിട്ട് ആറിന് തുർക്കി റോഡിലുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരിയിൽ നിന്നുമുള്ള പാസ്റ്റർമാരും വിശ്വാസികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ പാസ്റ്റർമാരായ എബ്രഹാം ജോസഫ്, റോയി ചെറിയാൻ, സാം തോമസ് ദോഹ, കെ.ജെ. തോമസ് കുമളി, ഈശോ മാത്യു തുടങ്ങിയവർ പ്രസംഗിക്കും. ദാനിയേൽ നീലഗിരിയും ശാരോൻ കൊയറും ഗാനങ്ങൾ ആലപിക്കും. കൺവെൻഷന്റെ ഭാഗമായി ഫാമിലി സെമിനാർ, വനിതാ സമാജം വാർഷിക മീറ്റിംഗ്, സി.ഇ.എം – സൺഡേ സ്കൂൾ സമ്മേളനം എന്നിവയും നടക്കും. ഏപ്രിൽ 26-ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംയുക്ത സഭായോഗത്തോടും കർതൃമേശ ശുശ്രൂഷയോടും കൂടി കൺവെൻഷൻ സമാപിക്കും. വിപുലമായ രീതിയിൽ നടക്കുന്ന സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മീഡിയ കൺവീനർ പാസ്റ്റർ കെ.ജെ. ജോബ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *