എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
വെങ്ങപ്പള്ളി: വിൽപനയ്ക്കായി സൂക്ഷിച്ചുവെച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാളെ കൽപ്പറ്റ എക്സൈസ് സംഘം പിടികൂടി. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ കുഞ്ഞനന്തൻ സി.ജി (57) ആണ് അറസ്റ്റിലായത്. മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് കൽപ്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി . ജിഷ്ണുവും സംഘവും നടത്തിയ റെയിഡിലാണ് 15 ലിറ്റർ മദ്യം കണ്ടെടുത്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ ടി., പ്രജീഷ് എം.വി., ശ്രീജിത്ത് ടി., വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ പി.പി. എന്നിവരും റെയിഡിൽ പങ്കെടുത്തു. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.





Leave a Reply