April 23, 2026

സുഗന്ധഗിരിയിൽ വൻ തീപിടിത്തം: 500 ഏക്കറോളം വനം കത്തിയമർന്നു

0
IMG_20260423_103729
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിൽ ഉൾപ്പെട്ട സുഗന്ധഗിരി അമ്പതേക്കറിൽ വൻ തീപിടിത്തം. കഴിഞ്ഞ രാത്രിയോടെ വനത്തിൽ പടർന്നുപിടിച്ച തീയിൽ 500 ഏക്കറിലധികം വരുന്ന അടിക്കാടുകൾ പൂർണ്ണമായും കത്തിനശിച്ചു. വനപാലകരും അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. വൈത്തിരി താലൂക്കിൽ അടിമവേലയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച സുഗന്ധഗിരിയിലെ ജനവാസ മേഖലകളിലേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *