കാറിന്റെ ബോണറ്റിലായി മൂന്നുകോടിയോളം രൂപയുടെ എംഡിഎംഎ; അടിവാരം സ്വദേശിനിയുൾപ്പെടെ രണ്ടുപേർ പിടിയിൽ
കോഴിക്കോട്: പന്തീരങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വൻ മയക്കുമരുന്നുവേട്ട. രണ്ടുകിലോയോളം വരുന്ന എം.ഡി.എം.എ.യുമായി അടിവാരം സ്വദേശിനിയുൾപ്പെടെ രണ്ടുപേർ പിടിയിലായി. കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഹീഖ് പി.കെ. (35), അടിവാരം സ്വദേശിനി ഫാത്തിമ സസ്റിൻ എന്നിവരാണ് വലയിലായത്.
എക്‌സൈസും ഇന്റലിജൻസ് രഹസ്യവിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. കാറിന്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എ. കണ്ടെത്തിയത്. വിപണിയിൽ ഏകദേശം മൂന്നുകോടിയോളം രൂപ വിലവരുന്ന നിരോധിത മയക്കുമരുന്നാണ് പിടിച്ചത്.





Leave a Reply