പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
തൊണ്ടർനാട്: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. താത്ക്കാലിക അധ്യാപകനനും കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയിൽ വീട്ടിൽ എം. ഫൈസൽ(34) ആണ് അറസ്റ്റിലായത്. 2026 ഏപ്രിൽ മാസത്തിലാണ് സംഭവം.
ലൈംഗികാതിക്രമം നടത്തുകയും സംഭവം പുറത്തു പറഞ്ഞാൽ ഫോട്ടോകൾ എഡിറ്റ് ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. തൊണ്ടർനാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





Leave a Reply