April 30, 2026

ശമ്പള പരിഷ്കരണം നടപ്പിലാക്കണം: കെ.ടി ഷാജി

0
IMG_20260430_090717
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞ് വച്ച ശമ്പള പരിഷ്ക്കരണം വേഗത്തിലാക്കണമെന്ന് എൻ.ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി ആവശ്യപ്പെട്ടു. മീനങ്ങാടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.12-ാ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാതെ പോയ ഇടത് സർക്കാർ ജീവനക്കാരോട് കാണിച്ച ചരിത്രപരമായ വഞ്ചനയാണെന്നു അദ്ദേഹം ആരോപിച്ചു.യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജീവനക്കാരുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ എല്ലാ തിരികെ കൊണ്ടുവരാൻ സർക്കാരിൽ സമ്മർദ്ദം ചെലത്തുമെന്നും കൂട്ടി ചേർത്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.വി.ബിന്ദുലേഖ അധ്യഷത വഹിച്ചു.

 

പുതിയ ഭാരവാഹികളായി ഗ്രഹൻ പി.തോമസ് (പ്രസിഡന്റ്)പി.വി സുജേഷ് (സെക്രട്ടറി)

ജെയിംസ് സെബാസ്റ്റ്യൻ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *