കടുത്ത ചൂടിൽ ജീവൻ നഷ്ടമായ കറവപ്പശുക്കൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം: ഐ സി ബാലകൃഷ്ണൻ എം എൽ എ
പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളിൽ കടുത്ത ചൂടു മൂലം ജീവഹാനി സംഭവിച്ച കറുവപ്പശുക്കൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണൻ എം എൽ എ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്ക് കത്തയച്ചു. കനത്ത ചൂടിൽ നിരവധി പശുക്കൾക്ക് ജീവഹാനി സംഭവിക്കുകയും ചിലത് കുഴഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് കർഷകരുടെ ഏകവരുമാന മാർഗമായ പശുവളർത്തൽ പ്രതിസന്ധിയിലായിരിക്കുകയാണ്. വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ച് പ്രസ്തുത വിഷയത്തെ കുറിച്ച് പഠനം നടത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.





Leave a Reply