May 2, 2026

വോട്ടെണ്ണലിന്റെ രണ്ടാംഘട്ടം പരിശീലനം നടന്നു

0
IMG_20260502_182850
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണല്‍ നടപടികള്‍ക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം സംഘടിപ്പിച്ചു. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് നിയോഗിച്ച കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, അഡിഷണല്‍ എ.ആര്‍.മാര്‍ എന്നിവര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.

മാസ്റ്റര്‍ ട്രെയിനര്‍മാരായ രാജേഷ് കുമാര്‍, ഉമ്മറലി പാറച്ചോടാന്‍, കെ. അശോകന്‍, ജോബി ജെയിംസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കൗണ്ടിങ് നടപടിക്രമങ്ങള്‍, ഇ.വി.എം കൈകാര്യം ചെയ്യല്‍, തപാല്‍ വോട്ടുകളുടെ എണ്ണല്‍, സുരക്ഷാ നിര്‍ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തില്‍ രണ്ട് സെക്ഷനുകളിലായി 300 ലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *