May 2, 2026

ജീപ്പ് മറിഞ്ഞ് കർണാടക സ്വദേശിയായ ഡ്രൈവർ മരിച്ചു

0
IMG_20260502_192613
By ന്യൂസ് വയനാട് ബ്യൂറോ

നിരവിൽപ്പുഴ:  മുണ്ടക്കൊമ്പ് റോഡിൽ വാഴക്കന്ന് കയറ്റി വന്ന പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടക ചാമരാജ് നഗർ ഹരധനഹള്ളി ബണ്ടിഗരെ സ്വദേശി ഗിരിഷ (35) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം സംഭവിച്ചത്. റോഡിലെ കയറ്റത്തിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ട‌പ്പെട്ട് മറിയുകയായിരുന്നു. വാഹനത്തിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഗിരിഷയെ ഉടൻതന്നെ ചീപ്പാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *