തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ പോരാട്ടം അനിവാര്യം: പി.പി. ആലി
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ മൂലം കാലങ്ങളായി തൊഴിലാളികള്‍ പോരാട്ടം നടത്തി നേടിയെടുത്ത അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും ഇതിനെതിരെ തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി. ആലി പ്രസ്താവിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലാകമാനം സംഘടിപ്പിച്ച സംഘടനയുടെ 79-ാമത് ജന്മദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി. ജയപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ. രാജേന്ദ്രന്, ഹര്‍ഷല്‍ കോന്നാടന്‍, എസ്. മണി, ആര്. ഉണ്ണികൃഷ്ണന്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, രമേശ് മാണിക്യം, ബിന്ദു ജോസ്, കെ. മഹേഷ്, സുരേഷ് പുല്‍പ്പാറ, സുനീര്‍ ഇത്തിക്കല്‍, കെ. വാസു തുടങ്ങിയവര്‍ പ്രസംഗിച്ചു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തുകയും കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകർ ആഘോഷങ്ങളില്‍ പങ്കുചേരുകയും ചെയ്തു.





Leave a Reply