May 3, 2026

വയനാട് ഹോം ഇക്കോ ഷോപ്പ് പടിഞ്ഞാറത്തറയിൽ പ്രവർത്തനമാരംഭിച്ചു

0
IMG_20260503_171650
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പ്രകൃതിദത്തമായ രീതിയിൽ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന വയനാട് ഹോം ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ നിർവ്വഹിച്ചു. ശുദ്ധമായ വെളിച്ചെണ്ണ, തേൻ, രക്തശാലി അരി, ജീരകശാല അരി, ഗന്ധകശാല അരി, കൂവപ്പൊടി, കമ്പം റവ, തലയിൽ തേക്കുന്ന ശുദ്ധമായ എണ്ണക്കൂട്ട് തുടങ്ങി നിരവധി ഗുണമേന്മയുള്ള ഓർഗാനിക് ജൈവ ഉൽപ്പന്നങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിൽപ ആന്റണി, കെ.ടി. കുഞ്ഞബ്ദുള്ള, റഫീഖ്, ആയിഷ, നസീമ മണ്ടോക്കര, ഉവൈസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൽപ്പറ്റയിൽ പതിനഞ്ച് വർഷത്തോളം ഗ്രീൻ ഇക്കോ ഷോപ്പ് നടത്തി പരിചയമുള്ള നസീമ മണ്ടോക്കരയുടെ നേതൃത്വത്തിലാണ് പടിഞ്ഞാറത്തറ

ഞേർ ലേരിയിൽ ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ആവശ്യക്കാർക്ക് ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴിയും കൊറിയറായും എത്തിച്ചു നൽകുന്നതാണ്. സംരംഭത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും കൂടുതൽ വിവരങ്ങൾക്ക് 09539773939 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *