തൊണ്ടർനാട് യുവാവ് മരിച്ചത് പാമ്പുകടിയേറ്റ്
മാനന്തവാടി: തൊണ്ടർനാട് യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. തൊണ്ടനാട് പുതുശ്ശേരി താഴേതരിമടമറ്റം ഉന്നതിയിലെ സുനിലിന്റെ (32) മരണം പാമ്പുകടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.
ഇന്നലെ ഉച്ചയോടെയാണ് സുനിലിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് ഇന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പാമ്പ് കടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമായത്.
പാമ്പുകടിച്ച പാടുകൾ സുനിലിൻ്റെ കാലിനടിയിൽ കണ്ടെത്തിയിട്ടുണ്ട്. സുനിലിന് ജോലിക്കിടയിലോ മറ്റോ പാമ്പുകടിയേറ്റിരിക്കാമെന്നാണ് കരുതുന്നത്.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.





Leave a Reply